തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറിയിൽ ചികിത്സയിലിരുന്ന രോഗി മരിച്ചു കിടന്നത് 36 മണിക്കൂറോളം. ഈ മാസം 16ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പാലക്കാട് ചിറ്റൂർ സ്വദേശി മാക്കുട്ടി റാവുത്തർ ആണ് മരിച്ചത്..മാക്കുട്ടി ഒറ്റയ്ക്കായിരുന്നു ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയത്.. 19 ആം തീയതി രാത്രി 9 മണി മുതൽ ആണ് മാക്കുട്ടിയെ വാർഡിൽ നിന്നും കാണാതായത്.. രോഗിയെ കാണാനില്ലെന്ന് വ്യക്തമായതോടെ മെഡിക്കൽ കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് 21ന് വാർഡ് 11 ലെ ബാത്റൂം വാതിൽ തുറന്നു കാണാത്തതിനെ തുടർന്ന് സംശയം തോന്നി വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. അതെസമയം ഒന്നര ദിവസത്തോളം ശുചിമുറി വൃത്തിയാക്കിയില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. മൃതദേഹം കണ്ടെത്തുന്നതിന് തലേദിവസവും ശുചിമുറി വൃത്തിയാക്കിയിരുന്നു എന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്‍റെ നൽകുന്ന വിശദീകരണം....