Share this Article
പരുതൂര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു
 Student Injured in Incident at Paruthur School

പാലക്കാട് പരുതൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു. രാവിലെ 11:45 നാണു ആണ് സംഭവം. വിദ്യാര്‍ത്ഥിയുടെ തോളിനാണ് വെടിയേറ്റത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ക്ലാസിലേക്ക് റിവോള്‍വര്‍ തോക്ക് കൊണ്ടുവന്നത്. തോക്ക് വിദ്യാര്‍ത്ഥികളെ കാണിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. 3 തവണയാണ് വെടിപൊട്ടിച്ചതെന്നാണ് വിവരം. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തൃത്താല പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories