Share this Article
News Malayalam 24x7
ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ കുഴിയിലേക്ക് സ്കൂട്ടർ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം
വെബ് ടീം
posted on 05-12-2025
1 min read
akash

തിരുവനന്തപുരം: ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ ഇരുചക്ര വാഹനം കുഴിയിൽ വീണ് യുവാവ് മരിച്ചു. കരകുളം ഏണിക്കര ദുർഗ്ഗാ ലൈൻ ശിവശക്തിയിൽ ആകാശ് മുരളി (30) ആണ് മരിച്ചത്. വഴയിലയ്ക്ക് സമീപം പുരവൂർകോണത്ത് റോഡ് വികസനത്തിന്റെ ഭാഗമായി ഓടയ്ക്ക് എടുത്ത കുഴിയിലാണ് ഇരുചക്ര വാഹനം വീണത്.

പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. ടെക്നോപാർക്കിൽ ജോലി കഴിഞ്ഞ് മടങ്ങിവരികയായിരുന്നു ആകാശ് മുരളി. പഴയ റോഡിന്റെ ഒരു ഭാഗത്തെ താഴ്ന്ന സ്ഥലത്തേക്ക് വീഴുകയായിരുന്നു. വഴയില-പഴകുറ്റി നാലുവരി പാതയുടെ നിർമ്മാണത്തിന്റെ ഭാഗമായ കലുങ്ക് പണി നടക്കുന്ന സ്ഥലമാണ് ഇത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories