Share this Article
News Malayalam 24x7
നാല് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
വെബ് ടീം
posted on 16-10-2023
1 min read
FOUR STUDENTS DIES

തൃശൂർ: നാല് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു.തൃശൂര്‍ പുത്തൂര്‍ കെെനൂര്‍ ചിറയില്‍ നാല് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു.കുളിക്കുന്നതിനിടെ ആയിരുന്നു അപകടം.മരിച്ചത് കോളേജ് വിദ്യാർത്ഥികളാണ്.അബി ജോൺ, നിവേദ് കൃഷ്ണ, സിയാദ് ഹുസൈൻ (സെന്റ് തോമസ് കോളജ്) അർജ്ജുൻ (സെന്റ് അലോഷ്യസ്) എന്നിവരാണു മരിച്ചത്. ബിബിഎ ഒന്നാം വർഷ വിദ്യാർഥികളാണ്.  ഇവർ കോളജിലെത്തിയ ശേഷം ചിറയിലേക്കു നീന്താൻ പോകുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണു മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.

ചിറയില്‍ അകപ്പെട്ടതായുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്ന്ഫയര്‍ഫോഴ്‌സ് സ്കൂബ  ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.



ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories