Share this Article
News Malayalam 24x7
ചാലക്കുടി പോട്ട ആശ്രമം സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് വെന്തു മരിച്ചു
Young Man Dies in Fiery Crash at Chalakudy Potta Ashram

തൃശൂർ ചാലക്കുടി പോട്ട ആശ്രമം സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ  യുവാവ് വെന്തു മരിച്ചു. വി ആർ പുരം സ്വദേശി 40 വയസ്സുള്ള അനീഷ് ആണ് മരിച്ചത്. സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചു ആയിരുന്നു അപകടം. അപകടത്തിനിടെ  റോഡിലൂടെ നിരങ്ങി നീങ്ങിയ സ്കൂട്ടറിൽ നിന്നും  ലോറിക്ക് തീപിടിച്ചു. ഇതിനിടെ ലോറിക്കടിയിൽപ്പെട്ട സ്കൂട്ടർ ഓടിച്ചിരുന്ന അനീഷ്  വെന്തുമരിക്കുകയായിരുന്നു. ഇന്ന് രാവിലെ 7.30ഓടെ ആയിരുന്നു സംഭവം. ചാലക്കുടി ഫയർ ഫോഴ്‌സെത്തിയാണ് തീ അണച്ചത്. കെമിക്കൽ കൊണ്ടുപോയിരുന്ന ലോറി ആണ് അപകടത്തിൽ പെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories