Share this Article
News Malayalam 24x7
എംഎൽഎയുടെ വാഹനം തടഞ്ഞ് കൗൺസിലർ; കേസെടുത്ത് പൊലീസ്
വെബ് ടീം
8 hours 13 Minutes Ago
1 min read
vk prashanth

തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിനെ തടഞ്ഞതിന് കൗൺസിലർക്കെതിരെ കേസെടുത്തു. കൗൺസിലർ സുഗതനെതിരെയാണ് കേസെടുത്തത്. വാഴോട്ടുകോണത്ത് നടന്ന ഒരു ഉദ്ഘാടന പരിപാടിയിൽ ക്ഷണിക്കാത്തതിന് സുഗതൻ പ്രതിഷേധിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് സംഭവം. വട്ടിയൂർക്കാവ് പൊലീസാണ് കേസെടുത്തത്.വാഴോട്ടുകോണത്ത് ആരോ​ഗ്യമന്ത്രി വീണാ ജോർജ് പങ്കെടുക്കേണ്ടയിരുന്ന ഒരു മഹിളാമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ഉണ്ടായിരുന്നു. പക്ഷേ മന്ത്രിയുടെ അസാന്നിധ്യത്തിൽ എംഎൽഎ വി കെ പ്രശാന്ത് ആണ് അത് ഉദ്ഘാടനം ചെയ്തത്. ഈ ചടങ്ങിൽ ക്ഷണിച്ചില്ല എന്നാരോപിച്ചാണ് വാഴോട്ടുകോണം കൗൺസിലറായ സു​ഗതൻ പ്രതിഷേധിക്കുകയും എംഎൽഎയുടെ കാർ തടയുകയും ചെയ്തത്. വേദിയിലിരുന്നവരെയും മൈക്ക് ഓപറേറ്റർമാരെയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വി കെ പ്രശാന്ത് എംഎൽഎ നൽകിയ പരാതിയിലാണ് കേസെടുത്തത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories