Share this Article
News Malayalam 24x7
ചാവക്കാട് ബീച്ചിൽ വേലിയേറ്റം; വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി
 Chavakkad Beach

തൃശൂർ ചാവക്കാട് ബീച്ചിൽ വേലിയേറ്റം. ബീച്ച്  പാർക്കിന് സമീപത്തെ വാഹന പാർക്കിങ് മേഖലയിലും കടലോരത്തെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ബീച്ചിലേക്ക് സന്ദർശകർക്ക് താൽക്കാലികമായി നിരോധനം ഏർപ്പെടുത്തി ബോർഡ് സ്ഥാപിച്ചു.

ഇന്ന് രാവിലെ 7.30 ഓടെയാണ്  അപ്രതീക്ഷിതമായ വേലിയേറ്റം അനുഭവപ്പെട്ടത്. ബീച്ചിലെ പാർക്കിന് സമീപത്തെ വാഹന പാർക്കിങ് മേഖലയിലേക്ക് വെള്ളം അടിച്ചുകയറുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories