Share this Article
പാലക്കാട് മെഡിക്കൽ കോളേജ്: 80 തസ്തികകളിൽ ദിവസവേതന നിയമനം
Palakkad Medical College Creates 80 Daily-Wage Staff Posts

പാലക്കാട് മെഡിക്കല്‍ കോളേജില്‍ ജീവനക്കാരുടെ അഭാവമുണ്ടാവില്ലെന്നും പുതിയതായി 80 തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും പട്ടിക ജാതി പട്ടിക വര്‍ഗ പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി കെ. എ തുളസി. കാലവധി അവസാനിച്ച 94 ജീവനക്കാരുടെ സേവനം ഉറപ്പ് വരുത്തുന്നതിനുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പാരാ മെഡിക്കല്‍ ജിവനക്കാര്‍ ഉള്‍പ്പടെയാണ് 80 തസ്തികകള്‍ സൃഷ്ടിച്ചിട്ടുള്ളത്. ലാബ് അസിസ്റ്റന്റ്-ഏഴ്, ടെക്നിക്കല്‍ അസിസ്റ്റന്റ്-15, ഫാര്‍മസിസ്റ്റ് ഗ്രേഡ്- അഞ്ച്, ഇ.സി.ജി ടെക്നിഷ്യന്‍- രണ്ട്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-10, റേഡിയോ ഗ്രാഫര്‍-14, നഴസിങ് അസിസ്റ്റന്റ് 20, ഡ്രൈവര്‍ കം പ്യൂണ്‍-1, അനസ്ത്യേഷ്യ ടെക്നീഷ്യന്‍- ആറ് എന്നിങ്ങനെ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനമെന്നും മന്ത്രി പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories