Share this Article
KERALAVISION TELEVISION AWARDS 2025
നവകേരള സദസ്സിന് പണം അനുവദിച്ചു; പഞ്ചായത്ത് പ്രസിഡന്റിനെ സസ്‌പെൻഡ് ചെയ്ത് കോൺ​ഗ്രസ്
വെബ് ടീം
posted on 12-12-2023
1 min read
congress suspend panchayath president who allotted fund for navakerala sadass

കോട്ടയം: കെപിസിസിയുടെ നിർദേശം അവ​ഗണിച്ച് നവകേരള സദസിന് പണം അനുവദിച്ച പഞ്ചായത്ത് പ്രസിഡന്റിനെ കോൺ​ഗ്രസ് സസ്‌പെൻഡ് ചെയ്‌തു. കോട്ടയം വെച്ചൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ ഷൈലകുമാറിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഭാരവാഹിത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തത്. 

പഞ്ചായത്ത് കമ്മറ്റിയിൽ ഭൂരിപക്ഷം അം​ഗങ്ങളുടെ തീരുമാന പ്രകാരം 50,000 രൂപയാണ് നവകേരള സദസിനായി പഞ്ചായത് സംഭാവന നൽകിയത്. ഇതിനെതിരെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിഷേധവുമായി യുഡിഎഫ് രം​ഗത്തെത്തിയിരുന്നു. പ്രസിഡന്റിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസിക്ക് കത്ത് നൽകുമെന്നും വൈക്കം ബ്ലോക്ക് കമ്മിറ്റി അറിയിച്ചിരുന്നു. കോട്ടയം ജില്ലയിലാണ് ഇന്ന് നവകേരള സദസ് നടക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories