വടകര: പേരാമ്പ്രയില്‍ ജീവനൊടുക്കിയ കവിതയുടെ വീട് ജപ്തി ചെയ്യുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ നിര്‍ത്തിവെക്കും. ബാക്കി വായ്പാ തുക എഴുതി തള്ളാന്‍ അധികൃതരോട് ആവശ്യപ്പെടുമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് അറിയിച്ചു. എംഎല്‍എമാരും രാഷ്ട്രീയ പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഡയറക്ടര്‍ ബോര്‍ഡിനെ വിഷയം ധരിപ്പിക്കുമെന്നും ഹെഡ് ഓഫീസില്‍ നിന്നുള്ള തീരുമാനം ഡിസംബര്‍ 15ന് മുമ്പായി അറിയിക്കുമെന്നും ബ്രാഞ്ച് മാനേജര്‍ ഉറപ്പുനല്‍കി. എന്നാല്‍ ചര്‍ച്ചക്ക് ബാങ്കിന്റെ ഹെഡ് ഓഫീസില്‍ നിന്ന് ആരും എത്താതിരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ഫാത്തിമ തഹ്‌ലിയ അടക്കമുള്ള എംഎല്‍എമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.