Share this Article
KERALAVISION TELEVISION AWARDS 2025
മകനെതിരായ കഞ്ചാവ് കേസ്‌; യു പ്രതിഭ എംഎല്‍എയുടെ വാദം തള്ളി എഫ്‌ഐആര്‍
FIR rejected the argument of U Pratibha MLA

കഞ്ചാവ് കേസില്‍ കായംകുളം എംഎല്‍എ യു എ പ്രതിഭയുടെ മകനെതിരായ എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത്. കഞ്ചാവ് ഉപയോഗിച്ചതിനും ഉപയോഗിച്ചതിനുമാണ് പ്രതിഭയുടെ മകന്‍ കനിവ് ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെ കേസ് എടുത്തതെന്ന് എഫ്‌ഐആറില്‍ പറയുന്നു.മൂന്നു ഗ്രാം കഞ്ചാവും കഞ്ചാവ് കലര്‍ന്ന പുകയില മിശ്രിതം തുടങ്ങിയവയും ഇവരിവല്‍ നിന്ന് പിടിച്ചെടുത്തെന്നും എഫ്‌ഐആറില്‍ ഉണ്ട്.

കേസില്‍ ഒമ്പതാം പ്രതിയാണ് കനിവ്. മകനെ കഞ്ചാവ് കേസില്‍ പിടികൂടിയെന്ന വാര്‍ത്ത വ്യാജമാണെന്നായിരുന്നു പ്രതിഭയുടെ വാദം. മാധ്യമങ്ങള്‍ കള്ളവാര്‍ത്ത നല്‍കിയെന്നും നിയമനടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞിരുന്നു.കഴിഞ്ഞ ദിവസമാണ് ആലപ്പുഴ തകഴി പാലത്തിന് സമീപത്ത് നിന്ന് പ്രതിഭയുടെ മകന്‍ കനിവ് ഉള്‍പ്പടെ ഒമ്പത് പേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories