കൊച്ചി: എറണാകുളത്ത് മൂന്നുവയസ്സുകാരിയെ കാണാതായതായി പരാതി. തിരുവാങ്കുളത്ത് നിന്ന് ആലുവ ഭാഗത്തേക്ക് അമ്മയുടെ ഒപ്പം യാത്ര ചെയ്ത മറ്റക്കുഴി സ്വദേശിയായ കല്യാണി എന്ന കുട്ടിയെയാണ് കാണാതായത്. ഇന്ന് വൈകീട്ടാണ് സംഭവം.കുട്ടിയെ അംഗനവാടിയിൽ നിന്ന് അമ്മ കൂട്ടിക്കൊണ്ടു വരികയായിരുന്നു.അതേ സമയം കുട്ടിയെ മൂഴിക്കുളം പാലത്തിന് താഴേക്കിട്ടുവെന്ന് മൊഴി ലഭിച്ചെന്ന് റിപ്പോർട്ട്. പൊലീസ് പരിശോധന നടക്കുകയാണ്.തിരുവാങ്കുളത്ത് നിന്ന് കുട്ടിയുമായി 'അമ്മ കുറുമശ്ശേരിയിൽ ബസിറങ്ങി. മൂഴിക്കുളം ഭാഗത്തേക്ക് എത്തിയിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
യാത്രക്കിടെ ബസ്സിൽ നിന്നാണ് കുട്ടിയെ കാണാതായെന്നാണ് വിവരം.ആലുവ ഭാഗത്ത് എത്തിയപ്പോഴാണ് കുട്ടിയെ കാണാതായതെന്ന് അമ്മ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.പുത്തൻകുരിശിലുള്ള ഭർത്താവിൻ്റെ വീട്ടിൽ നിന്നും ആലുവയ്ക്ക് പോകുന്ന വഴിയാണ് കുട്ടിയെ കാണാതായത്. സുഭാഷിൻ്റേയും, സന്ധ്യയുടെയും രണ്ടാമത്തെ മകളാണ് കാണാതായ കല്ല്യാണി.
അമ്മ ഒറ്റക്ക് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കാണാതായതായി ബന്ധുക്കൾ അറിയുന്നത്.തിരുവാങ്കുളം വരെ ഓട്ടോയിലാണ് അമ്മയും കുട്ടിയും എത്തിയത്.