Share this Article
KERALAVISION TELEVISION AWARDS 2025
വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയ ബ്രീട്ടിഷ് യുദ്ധവിമാനം മടങ്ങുന്നത് വൈകും
British Warplane Return Delayed After Emergency Landing

തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയ ബ്രീട്ടിഷ് യുദ്ധവിമാനം മടങ്ങുന്നത് വൈകും. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ തകരാര്‍ പരിഹരിക്കാന്‍  ശ്രമം തുടരുകയാണ്. വിമാനം പറന്നുയര്‍ന്ന വിമാന വാഹിനി കപ്പലില്‍ നിന്നുള്ള എന്‍ജിനിയര്‍മാര്‍ എത്തിയെങ്കിലും തകരാര്‍ പരിഹരിക്കാനായിട്ടില്ല. ഈ സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നുള്ള വിദഗ്ധര്‍ തിരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം. കഴിഞ്ഞ ശനിയാഴ്ചയാണ് 100 നോട്ടിക്കല്‍ മൈല്‍ ദൂരത്തുള്ള കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. ഇതിനിടെയാണ് ഹൈഡ്രോളിക്ക് സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories