Share this Article
News Malayalam 24x7
ഓടിക്കൊണ്ടിരുന്ന കാറിൽ ഫോണ്‍ ചാര്‍ജ് ചെയ്തു, പിന്നാലെ പൊട്ടിത്തെറി; നിയന്ത്രണം വിട്ട കാര്‍ കൂറ്റന്‍ കല്ലിലേക്ക് ഇടിച്ച് അപകടം; നാലംഗ കുടുംബത്തിന് പരിക്ക്
വെബ് ടീം
posted on 23-05-2025
1 min read
PHONE BLAST

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാറിൽ ചാർജ് ചെയ്തിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് നാലംഗ കുടുംബത്തിന് പരിക്ക്. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ കഴക്കൂട്ടം വെട്ടുറോഡ് ജംക്‌ഷനിലാണ് അപകടം. പോത്തൻകോട് ഭാഗത്തുനിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്നു തമിഴ്നാട് മാർത്താണ്ഡം സ്വദേശികൾ യാത്ര ചെയ്ത കാർ.

യാത്രക്കിടയിൽ ചാർജ് ചെയ്യുകയായിരുന്ന മൊബൈൽ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട കാർ ദേശീയപാത വികസനത്തിനായി ഇറക്കിവച്ചിരുന്ന കൂറ്റൻ കല്ലിലേക്ക് ഇടിച്ചു കയറിയാണ് അപകടമെന്നാണ് പ്രാഥമിക വിവരം. കാറിന്റെ മുൻവശം പൂർണമായി തകർന്നു. അപകടത്തിൽ പരുക്കേറ്റ രണ്ടു സ്ത്രീകളെയും രണ്ടു പുരുഷന്മാരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴക്കൂട്ടം പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories