Share this Article
KERALAVISION TELEVISION AWARDS 2025
60കാരന് 145 വർഷം കഠിനതടവ്; ശിക്ഷ 12 വയസുകാരിയെ ലൈം​ഗിക പീഡനത്തിനിരയാക്കിയ കേസിൽ ചരിത്ര വിധിയുമായി മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി
വെബ് ടീം
posted on 18-06-2025
1 min read
man

മലപ്പുറം: മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതല്‍ ശിക്ഷ വിധിച്ച കേസിൽ 60കാരന് 145 വർഷം കഠിനതടവ്. മലപ്പുറം കാവന്നൂർ സ്വദേശിയായ കൃഷ്ണനെയാണ് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്.  12 വയസുകാരിയെ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ ആണ് ശിക്ഷ. 2022-23 കാലയളവിലാണ് കുട്ടിയെ ഇയാൾ നിരന്തരം പീഡനത്തിനിരയാക്കിയത്. 8.75 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലേക്ക് വിളിച്ചു വരുത്തി മിഠായി തരാമെന്ന് പറഞ്ഞാണ് കുട്ടിയെ നിരന്തര പീഡനത്തിന് ഇരയാക്കിയത്. കുട്ടിയെ അശ്ലീല ചിത്രങ്ങള്‍ കാണിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories