തൃശ്ശൂർ കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ ലയണ്‍സ് ക്ലബ്ബുകളുടെ സഹകരണത്തോടെ നടപ്പിലാക്കിയ ''മന്ന ഹംഗര്‍ ഫ്രീ സിറ്റി'' പ്രൊജക്ട് ഒരു വര്‍ഷം പിന്നിട്ടു.. ആഘോഷ പരിപാടികൾ തൃശ്ശൂർ ശക്തൻ നഗറിലെ മന്നപ്പന്തലിൽ നടന്നു..
വിശന്നു വലഞ്ഞു നഗരത്തിലെത്തുന്നവർക്ക് സൗജന്യമായി ഭക്ഷണം നൽകുന്നതാണ് മന്ന പദ്ധതി. ലയൺസ് ക്ലബ് അംഗങ്ങൾ പങ്കെടുത്ത ഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ശക്തന്‍ നഗറിലെ മന്ന പന്തലില്‍ നടന്നv ചടങ്ങ് മേയര്‍ എം.കെ. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു..
ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജയിംസ് വളപ്പില മുഖ്യാതിഥിയായി. ലയണ്‍സ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടി. ജയകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍മാരായ അഡ്വ. മധുസൂദനന്‍, നന്ദകുമാര്‍ കൊട്ടാരത്ത്, ക്യാബിനറ്റ് സെക്രട്ടറിമാരായ, അഡ്വ. കെ.എസ്. പ്രവീണ്‍, മിക്കി നടയ്ക്കലാന്‍, ക്യാബിനറ്റ് ട്രഷറര്‍ അഡ്വ. ജെറോ, ഗ്ലോബല്‍ സര്‍വീസ് ടീം കോഡിനേറ്റര്‍ വിബിന്‍ ദാസ് കടങ്ങോട് , ലയണ്‍സ് നേതാക്കളായ സുരേഷ് വാര്യര്‍, ബിജോയ് ആലപ്പാട്ട്, ഡെന്നി കൊക്കന്‍, കൊടുങ്ങല്ലൂര്‍ ലയണ്‍സ്‌ക്ലബ് പ്രസിഡന്റ് അഡ്വ. എംഎന്‍ പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.
തൃശൂര്‍ ശക്തന്‍ നഗറില്‍ വിവിധ ലയണ്‍സ് ക്ലബ്ബുകളുടെ സഹകരണത്തോടെയാണ് മന്ന പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ പൂര്‍ത്തീകരണ ഘട്ടത്തില്‍ ഏകദേശം 500 ഓളം ആളുകള്‍ക്കാണ് ദിവസേന സൗജന്യമായി ഭക്ഷണം ലഭ്യമാക്കുന്നത്.
രാവിലെ 11.30 മുതലാണ് മന്ന പന്തലില്‍ ഭക്ഷണം നല്‍കുന്നത്. തെരുവില്‍ ജീവിക്കുന്നവരടക്കം നഗരത്തില്‍ ആരും വിശന്നിരിക്കരുത് എന്ന ആശയമാണ് പദ്ധതിക്കു പിന്നിൽ .