തൃശ്ശൂരിലെ പോസ്റ്റര്‍ യുദ്ധത്തിന് പിന്നാലെ ഒറ്റയാള്‍ പ്രതിഷേധം..ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിനു മുന്നിലായിരുന്നു പ്രതിഷേധം.നാട്ടിക സ്വദേശിയും മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഇസ്മായില്‍ അറയ്ക്കലാണ് പ്രതിഷേധിച്ചത്. കെ മുരളീധരനെ കുരുതി കൊടുത്ത ടി എന്‍ പ്രതാപനും ജോസ് വള്ളൂരും രാജിവെക്കണമെന്ന് എഴുതിയ പ്ലക്കാര്‍ഡ് കൈയിലേന്തിയായിരുന്നു പ്രതിഷേധം. രാവിലെ ആരംഭിച്ച പ്രതിഷേധം ഏറെനേരം തുടര്‍ന്നു.