Share this Article
News Malayalam 24x7
വയനാട്ടില്‍ സമഗ്രമായ ദുരന്ത നിവാരണപദ്ധതി വേണമെന്ന് അമിക്കസ് ക്യൂറി
Wayanad landslide

വയനാട്ടില്‍ സമഗ്രമായ ദുരന്ത നിവാരണപദ്ധി വേണമെന്ന് അമിക്കസ് ക്യൂറി. ഓരോ വകുപ്പുകള്‍ക്കും ദുരന്തനിവാരണ പദ്ധതി വേണമെന്നും ദുരന്തനിവാരണത്തില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചെന്നും അമിക്കസ് ക്യൂറി രഞ്ജിത് തമ്പാന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 

ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ദുരന്തനിവാരണത്തിന് വകുപ്പുകള്‍ക്ക് പണം അനുവദിക്കുന്നത് പരിശോധനയിലാണെന്നും

സ്‌കൂളുകളുടെ കാര്യത്തില്‍ പ്രത്യേക പദ്ധതി ഉണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പ്രത്യേക സഹായവും  വായ്പകള്‍ എഴുതിതള്ളണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനം നിവേദനം നല്‍കിയിട്ടുണ്ടെന്നും തീരുമാനമെടുക്കുന്നതിന് കുറച്ചുകൂടി സമയമെടുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ദുരന്ത ബാധിതര്‍ ആരും ക്യാമ്പിലില്ലെന്നും എല്ലാവരേയും സുരക്ഷിതമായി മാറ്റിപാര്‍പ്പിച്ചെന്നും സര്‍ക്കാര്‍ അറിയിച്ചു. ഒരാഴ്ചക്കകം എല്ലാവരേയും ക്യാമ്പുകളില്‍ നിന്ന് മാറ്റണമെന്ന് കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories