Share this Article
KERALAVISION TELEVISION AWARDS 2025
അരിക്കൊമ്പന് പകരക്കാരനായി ചക്ക കൊമ്പന്‍; അരി ഭക്ഷിക്കുവാനായി ആക്രമണം പതിവാക്കുന്നു
latest news from idukki

ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തലവേദനയായി ചിന്നക്കനാലില്‍ അരിക്കൊമ്പന്റെ 'സ്ഥാനം' പിടിക്കാന്‍ ചക്ക കൊമ്പന്‍. അരികൊമ്പന്റെ വഴിയെ ചക്കക്കൊമ്പനും അരി ഭക്ഷിക്കുവാനായി ആക്രമണം തുടര്‍ക്കഥയാക്കിയതോടെ ചിന്നക്കനാല്‍ നിവാസികള്‍ വീണ്ടും പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്. ഇലക്ഷന്‍ പ്രചരണവുമായി സ്ഥാനാര്‍ത്ഥികള്‍ ചിന്നക്കനാലില്‍ എത്തുമ്പോള്‍ മുഖ്യ പരാതിയായി നാട്ടുകാര്‍ ഉയര്‍ത്തി കാണിക്കുന്നത് ഇപ്പോള്‍ ചക്കക്കൊമ്പന്‍ വിഷയമാണ്.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories