Share this Article
KERALAVISION TELEVISION AWARDS 2025
എസ്ഡിപിഐ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി;നിലമ്പൂരിൽ ഇപ്പോൾ മത്സരരംഗത്തുള്ളത് 14 പേര്‍
വെബ് ടീം
posted on 03-06-2025
1 min read
nilamboor

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി. എസ്ഡിപിഐ സ്ഥാനാര്‍ഥി സാദിഖ് നടുത്തൊടിയുടെ പത്രികയാണ് പെരിന്തല്‍മണ്ണ സബ്കലക്ടര്‍ തള്ളിയത്. സാദിഖിന് പുറമെ സ്വതന്ത്രരും അപരരും ഉള്‍പ്പടെ ഏഴ് പേരുടെ പത്രിക തള്ളി.

ഇപ്പോൾ പതിനാല് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.പത്രിക പിന്‍വലിക്കാനുള്ള അവസാന തീയത് ജൂണ്‍ അഞ്ച് ആണ്. അതിന് ശേഷമെ സ്ഥാനാര്‍ഥികളുടെ അന്തിമചിത്രം അറിയുകയുള്ളു.

നിലമ്പൂരിലെ മുന്‍ എംഎല്‍എ പിവി അന്‍വറിന്റെ ഒരു നാമനിര്‍ദേശ പത്രികയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൂക്ഷ്മപരിശോധനയില്‍ തള്ളി. അന്‍വറിന് സ്വതന്ത്രനായി മത്സരിക്കാം. തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പുറമെ, സ്വതന്ത്രന്‍ എന്ന നിലയിലും രണ്ട് നാമനിര്‍ദേശ പത്രികകളാണ് പി വി അന്‍വര്‍ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ സ്വതന്ത്രനായി നല്‍കിയ പത്രിക സ്വീകരിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories