Share this Article
News Malayalam 24x7
ശബരിമല തീർത്ഥാടകൻ്റെ 8 പവൻ്റെ സ്വര്‍ണ മാല പൊട്ടിച്ചെടുത്ത് ഓടി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
വെബ് ടീം
19 hours 29 Minutes Ago
1 min read
GOLD THEFT

തിരുവനന്തപുരം : ശബരിമല തീർത്ഥാടകൻ്റെ സ്വര്‍ണ മാല മോഷ്ടിച്ചു. ശബരിമല ദർശനത്തിന് ശേഷം തിരുവനന്തപുരം  പത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിനെത്തിയ തീർത്ഥാടകൻ വാഹനത്തിൽ വിശ്രമിക്കുമ്പോഴാണ് 8 പവൻ്റെ സ്വര്‍ണ മാല മോഷ്ടിക്കപ്പെട്ടത്. ബംഗളൂരു സ്വദേശിയുടെ മാലയാണ് കാറിനുള്ളിൽ നിന്നും മോഷ്ടാവ് പൊട്ടിച്ചത്. ഇന്ന് പുലർച്ചെയാണ് കോട്ടയ്ക്കകത്തെ പാർക്കിംഗ് ഏരിയയിൽ നിന്നും ബംഗളൂരു സ്വദേശിയുടെ മാല പൊട്ടിച്ചെടുത്തത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പ്രതി മാല മോഷ്ടിക്കുന്നതും ഓടി രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

ബംഗളുരു സ്വദേശി പരശുറാം യാലുക്കറും സുഹൃത്തുക്കളും ശബരിമല ദർശനം കഴിഞ്ഞ് രാത്രിയോടെയാണ് തലസ്ഥാനത്തെത്തിയത്. പുലർച്ചെ കോട്ടയ്ക്കകത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിലെത്തി. പുലർച്ചെ നാല് മണിയ്ക്കാണ് കാറിനുള്ളിൽ വിശ്രമിക്കുകായിരുന്ന പരശുറാമിൻ്റെ മാല പൊട്ടിച്ചെടുത്ത് മോഷ്ടാവ് ഓടിയത്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories