കണ്ണൂർ: കൂത്തുപറമ്പിൽ മരം ദേഹത്ത് വീണ് വീട്ടമ്മ മരിച്ചു. മുതിയങ്ങ കളരി താഴെയിലെ മാറോളി രോഹിണിയാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ വീട്ടുപറമ്പിലെ മരം മുറിച്ചു മാറ്റുന്നതിനിടെയായിരുന്നു അപകടം.
തൊഴിലാളികൾക്ക് ചായയുമായെത്തിയ രോഹിണിയുടെ ദേഹത്ത് മരത്തിന്റെ കമ്പ് പതിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.