തൃശ്ശൂർ: നാട്ടികയിൽ ഗീതാ ഗോപിയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതിന് പിന്നാലെ പാർട്ടിയിൽ നിന്ന് രാജിവച്ച സി സി മുകുന്ദൻ എംഎൽഎയെ CPI പുറത്താക്കി. നാട്ടിക മണ്ഡലം കമ്മിറ്റിയുടേതാണ് നടപടി.ഇന്ന് ചേർന്ന സി പി ഐ ജില്ല എക്സിക്യൂട്ടീവ് നടപടി എടുക്കാൻ മണ്ഡലം കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു.
അതേ സമയം നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും മുകുന്ദൻ പ്രഖ്യാപിച്ചു. കോൺഗ്രസ് നേതാക്കൾ മുകുന്ദനെക്കണ്ട് പിന്തുണ അറിയിച്ചു. പണം പിരിച്ചു നൽകുന്നതാണ് ഗീതാഗോപിയുടെ യോഗ്യത എന്ന മുകുന്ദന്റെ ആരോപണം ഗീതാ ഗോപിയും സിപിഐയും തള്ളി.