Share this Article
KERALAVISION TELEVISION AWARDS 2025
പീരുമേട്ടിൽ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ ട്വിസ്റ്റ്; ഭർത്താവ് കസ്റ്റഡിയിൽ
വെബ് ടീം
posted on 14-06-2025
1 min read
seetha

ഇടുക്കി: പീരുമേട്ടിൽ വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ പോ​യ ആ​ദി​വാ​സി യു​വ​തി​യെ കാ​ട്ടാ​ന അ​ടി​ച്ചു​കൊ​ല​പ്പെ​ടു​ത്തിയെന്നത് സംഭവത്തിൽ വൻ ട്വിസ്റ്റ്. പോസ്റ്റ് മോർട്ടത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭർത്താവ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. പീ​രു​മേ​ട് തോ​ട്ടാ​പ്പു​ര​യി​ൽ താ​മ​സി​ക്കു​ന്ന മ​ല​മ്പ​ണ്ടാ​ര വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട സീ​ത​യാ​ണ് വെള്ളി‍യാഴ്ച (42) കൊ​ല്ല​പ്പെ​ട്ട​ത്. 

കാടിനകത്ത് സീത ന​ട​ന്നു​പോ​കു​ന്ന​തി​നി​ട​യി​ൽ കൊ​മ്പ​നാ​ന​യു​ടെ മു​ന്നി​ൽ അ​ക​പ്പെ​ടുകയും തു​മ്പി​ക്കൈ​ കൊണ്ട് അ​ടി​ച്ച് ചു​ഴ​റ്റി​യെ​റി​യു​ക​യാ​യി​രു​ന്നുവെന്നാണ് ഭർത്താവ് ബിനു(48) പറഞ്ഞത്. ഇത് വിശ്വസിച്ച് പ്രദേശത്ത് പ്രതിഷേധവും ഉണ്ടായിരുന്നു. എന്നാൽ സംഭവത്തിൽ സംശയം തോന്നിയ വനം ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചപ്പോൾ അവിടെ വന്യ മൃഗം എത്തിയതിന്‍റെയോ ആക്രമണം നടത്തിയതിന്‍റെയോ ഒരു ലക്ഷണവും കണ്ടിരുന്നില്ല. തുടർന്നുണ്ടായ സംശയത്തെ തുടർന്നാണ് പോസ്റ്റ് മോർട്ടം നടന്നത്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories