കണ്ണൂർ: പാനൂർ കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി.രണ്ട് സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്. കഴിഞ്ഞ വർഷം ബോംബ് പൊട്ടി യുവാവ് മരിക്കാനിടയായ സ്ഥലത്തിനു സമീപത്തെ പറമ്പിൽ നിന്നാണ് ബോംബ് കണ്ടെത്തിയത്.
ബോംബ് സ്‌ക്വാഡും പൊലീസും ഇവിടെ പരിശോധന നടത്തുകയാണ്.പൊലീസ് നിരീക്ഷണത്തിലുള്ള പ്രദേശമാണിത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.