കോതമംഗലം:എറണാകുളം ജില്ലയിൽ വാരപ്പെട്ടി മഹാദേവ ക്ഷേത്രത്തിലെ കാളയുടെ കുത്തേറ്റ് ക്ഷേത്ര കമ്മിറ്റി അംഗം മരിച്ചു. വാരപ്പെട്ടി പട്ടമ്മാട്ട് പദ്മകുമാർ (53) ആണ് മരിച്ചത്.ക്ഷേത്രത്തിൽ വളർത്തുന്ന കാളയെ ചൊവ്വാഴ്ച രാവിലെ തീറ്റ നൽകാൻ അഴിച്ച് കൊണ്ട് പോകുന്നതിനിടെയാണ് കുത്തേറ്റത്. വാരിയെല്ലുകൾ തകർന്ന് ഗുരുതരമായി പരിക്കേറ്റ് പദ്മകുമാറിനെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾ ഏറ്റുവാങ്ങി വീട്ടുവളപ്പിൽ സംസ്കരിച്ചു. കാറ്ററിങ് തൊഴിലാളിയാണ്. പിതാവ്: പരേതനായ അയ്യപ്പൻ നായർ. അമ്മ: ഇന്ദിര. സഹോദരൻ. ഗോപകുമാർ.