കൊച്ചി: എറണാകുളം ജില്ലയിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിലെ ഡെലിവറി ഹബ്ബുകളിൽ നിന്ന് 1.61 കോടി രൂപയുടെ മൊബൈൽ ഫോണുകൾ കാണാതായ പരാതിയിൽ കേസെടുത്ത് പൊലീസ്.ഫ്ലിപ്കാർട്ട് എൻഫോഴ്‌സ്‌മെന്റ് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, എറണാകുളം റൂറൽ സൈബർ പൊലീസാണ് വ്യാഴാഴ്ച കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം.
കാഞ്ഞൂർ, കുറുപ്പംപടി, മേക്കാട്, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ഡെലിവറി ഹബ്ബുകളിലാണ് തട്ടിപ്പ് കണ്ടെത്തിയത്. കാഞ്ഞൂർ, കുറുപ്പംപടി, മേക്കാട്, മൂവാറ്റുപുഴ ഹബ്ബുകളുടെ ചുമതലയുണ്ടായിരുന്ന സിദ്ദിഖി, കെ. അലിയാർ, ജാസിം ദിലീപ്, ഹാരിസ് പിഎ, മാഹിൻ നൗഷാദ് എന്നിവർക്കെതിരെയാണ് കേസ്. 2025 ഓഗസ്റ്റ് 8 നും ഒക്ടോബർ 10 നും ഇടയിൽ വ്യാജ വിലാസങ്ങളും വ്യത്യസ്ത മൊബൈൽ നമ്പറുകളും ഉപയോഗിച്ച് ഫ്ലിപ്കാർട്ട് പ്ലാറ്റ്‌ഫോമിൽ നിന്ന് 332 മൊബൈൽ ഫോണുകൾ ഓർഡർ ചെയ്തുവെന്നാണ് എഫ്‌ഐആറിൽ സൂചിപ്പിക്കുന്നത്