Share this Article
News Malayalam 24x7
തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ രണ്ട് മരണം
Two die in car accident in Thiruvananthapuram

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ രണ്ട് മരണം.  ദേശിയപാതയില്‍ കുളത്തൂര്‍ തമ്പുരാന്‍മുക്കില്‍ അമിതവേഗതയില്‍ എത്തിയ ബൈക്കിടിച്ച് കാല്‍നടയാത്രക്കാരനും ബൈക്കോടിച്ചയാളും മരിച്ചു. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അല്‍ സാജിര്‍, റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു അപകടം. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന മണക്കാട് സ്വദേശി അല്‍ അമാന്‍ ഗുരുതരമായി പരിക്കേറ്റ് മെഡി കോളേജില്‍ ചികിത്സയിലാണ്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories