Share this Article
KERALAVISION TELEVISION AWARDS 2025
പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് ദമ്പതിമാർക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 27-08-2024
1 min read
ACCIDENT COUPLE DEATH

കോട്ടയം: എം.സി. റോഡിൽ മണിപ്പുഴയിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതിമാർക്ക് ദാരുണാന്ത്യം. മൂലവട്ടം സ്വദേശി പുത്തൻ പറമ്പിൽ മനോജ് (49), ഭാര്യ പ്രസന്ന എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ കോട്ടയം മണിപ്പുഴ സിവിൽ സപ്ലൈസ് കോർപ്പറേഷൻ പമ്പിനു സമീപമായിരുന്നു അപകടം. അമിത വേഗതയിൽ എത്തിയ പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനു സമീപം കൂൾബാർ നടത്തുകയാണ് മനോജ്. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് മാറ്റി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories