Share this Article
News Malayalam 24x7
കുടുംബത്തിന് ധനേഷിന്റെ കോളെത്തി; സുരക്ഷിതനെന്ന് പറഞ്ഞതായി വീട്ടുകാർ
വെബ് ടീം
posted on 14-04-2024
1 min read
dhanesh-a-malayali-in-the-ship-seized-by-iran-called-his-family

വയനാട്: ഹോർമുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ ബന്ധമുള്ള കപ്പലിലുള്ള വയനാട് സ്വദേശി ധനേഷ് കുടുംബത്തെ വിളിച്ചു.ഇന്ന് അഞ്ചരയ്ക്കാണ് ധനേഷ് അമ്മയെ ഫോണിൽ വിളിച്ചത്. സുരക്ഷിതനാണെന്നു ധനേഷ് പറഞ്ഞതായി പിതാവ് മാധ്യമങ്ങളെ അറിയിച്ചു. പക്ഷെ മറ്റ് കാര്യങ്ങൾക്കൊന്നും മറുപടി ഉണ്ടായില്ല. ഇൻ്റർനെറ്റ് കാൾ ആണ് വിളിച്ചതെന്നും ശബ്ദം തിരിച്ചറിയുന്ന വിധത്തിൽ വ്യക്തമായിരുന്നില്ലെന്നും വീട്ടുകാർ പറഞ്ഞു. കപ്പലിലുള്ള ജീവനക്കാർ സുരക്ഷിതരെന്ന് എം എസ് സി കമ്പനിയും അറിയിച്ചു. പാലക്കാട് സ്വദേശിയുടെ കുടുംബവുമായി കമ്പനി അധികൃതർ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. മൂന്നു വർഷം മുൻപാണ് ധനേഷ് എംഎസ് സി   ഏരീസ് എന്ന കപ്പലിലിൽ ജോലിക്ക് കയറിയത്. 

കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ് തുടങ്ങിയ മലയാളികൾ ആണ് കപ്പലിലുള്ളതെന്നാണ് വിവരം.അതേസമയം ശ്യാംനാഥും സുമേഷും ഇതുവരെയും വീടുകളിലേയ്ക്ക് വിളിച്ചില്ല.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories