Share this Article
News Malayalam 24x7
കളിച്ചുകൊണ്ടിരിക്കെ മതില്‍ തകര്‍ന്ന് തലയിലേക്ക് വീണു, ഏഴുവയസുകാരിക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 07-07-2024
1 min read
7-year-old-child-dies-after-fallling-wall

തൃശൂരില്‍ മതിലിടിഞ്ഞ് വീണ് ഏഴു വയസുകാരി മരിച്ചു. തൊട്ടിപ്പറമ്പില്‍ കാര്‍ത്തികേയന്‍ -ലക്ഷ്മി ദമ്പതികളുടെ മകള്‍ ദേവീഭദ്രയാണ് മരിച്ചത്.കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. മതില്‍ തകര്‍ന്ന് ദേഹത്തേക്ക് വീണ് ആണ് ദാരുണാന്ത്യം സംഭവിച്ചത്.

മതില്‍ അടര്‍ന്ന് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. പഴക്കം ചെന്ന മതിലിന്റെ താഴെയിരുന്ന് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. തൃശൂര്‍ അമല മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories