തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും തടവുകാരൻ ജയിൽ ചാടി.ബാലമുരുകൻ എന്ന തടവുകാരനാണ് ജയിൽ ചാടിയത്.കറുത്ത ഷർട്ടും വെളുത്ത മുണ്ടും ആയിരുന്നു ജയിൽ ചാടുമ്പോൾ വേഷം.തിങ്കളാഴ്ച രാത്രിയായിരുന്നു ജയിൽ ചാടിയത്. തമിഴ്നാട് പോലീസ് ജയിലിൽ എത്തിക്കുന്ന സമയത്തായിരുന്നു രക്ഷപ്പെട്ടത്.
കാറിൽ കയറി രക്ഷപ്പെട്ടതായി സംശയം.
പൊലീസ് തൃശൂർ നഗരത്തിൽ വ്യാപക പരിശോധന നടത്തുന്നു.
ഒരു വർഷം മുൻപും സമാന രീതിയിൽ ഇയാൾ ജയിൽ ചാടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. അന്ന് തമിഴ്നാട് പോലീസിന്റെ ബസിൽ നിന്നാണ് ചാടിയത്.