Share this Article
News Malayalam 24x7
KSRTC ജീവനക്കാര്‍ക്ക് നേരെ സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമം
KSRTC Staff Safety Concerns Amidst Inter-Bus Service Issues in Kerala

മാവേലിക്കരയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമം. മാവേലിക്കര ഡിപ്പോയിലെ ബസ് ജീവനക്കാരെയാണ് സ്വകാര്യ ബസ് ജീവനക്കാര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കോട്ടയത്ത് നിന്നും കായംകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കാരെ ഇറക്കാനായി നിര്‍ത്തിയപ്പോള്‍ അതേ ദിശയില്‍ വന്ന സ്വകാര്യ ബസായ സെന്റ് ജോര്‍ജ് ബസ് കെ.എസ്.ആര്‍.ടി.സി ബസിനെ ഓവര്‍ടേക്ക് ചെയ്തു. 


തുടര്‍ന്ന് സ്വകാര്യ ബസിലെ ഡ്രൈവറും കണ്ടക്ടറും കെ.എസ്.ആര്‍.ടി.സി ബസിനുള്ളിലേക്ക് അതിക്രമിച്ചു കയറി ജീവനക്കാരെ അസഭ്യം പറയുകയും ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനം തടയാന്‍ ശ്രമിച്ച കണ്ടക്ടറുടെ കളക്ഷന്‍ ബാഗ് അക്രമികള്‍ തട്ടിത്തെറിപ്പിച്ചു. മര്‍ദ്ദനമേറ്റ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ജീവനക്കാരെ മര്‍ദ്ദിച്ചതിനും സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories