Share this Article
News Malayalam 24x7
പൂക്കൾ കൊഴിഞ്ഞുതുടങ്ങി; ചൊക്രമുടിയിലെ നീലക്കുറിഞ്ഞി വസന്തം കഴിഞ്ഞു
Neelakurinji

ഇടുക്കി മൂന്നാർ ചൊക്രമുടുക്കി മൂന്നാർ  ചൊക്രമുടിയിൽ നീലക്കുറിഞ്ഞി സീസണിന് സമാപനം. പൂക്കൾ കൊഴിഞ്ഞുതുടങ്ങിയതോടെ കുറിഞ്ഞിക്കാഴ്ചയ്ക്കായി അനുവദിച്ചിരുന്ന പ്രത്യേക സമയക്രമത്തിലുള്ള പ്രവേശനം അവസാനിപ്പിക്കുകയാണ്. ഇനി ചൊക്രമുടിയിൽ പതിവ് ട്രെക്കിംഗ് മാത്രമായിരിക്കും ഉണ്ടാകുക.മലനിരകളെ വർണാഭമാക്കിയ കുറിഞ്ഞിപ്പൂക്കൾ കാണാൻ കേരളത്തിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി  എഴുപത്തയ്യായിരത്തോളം സഞ്ചാരികളാണ് എത്തിയത് .


കുറിഞ്ഞിപ്പൂക്കളുടെ മനോഹരമായ കാഴ്ച ആസ്വദിക്കാൻ ആയിരങ്ങളാണ് ഇത്തവണ ചൊക്കർമുടിയിലേക്ക് ഒഴുകിയെത്തിയത്. കേരളത്തിന് പുറമെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളും കുറിഞ്ഞിക്കാഴ്ചയ്ക്കായി എത്തിയിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ ഉൾപ്പെടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.എന്നാൽ സീസൺ അവസാനിക്കുകയാണ്. ചൊക്കർമുടി ട്രെക്കിംഗ് സെന്ററിന്റെ ഉയർന്ന പ്രദേശങ്ങളിൽ അവശേഷിച്ചിരുന്ന കുറിഞ്ഞിപ്പൂക്കളും കൊഴിഞ്ഞുതുടങ്ങിയതോടെയാണ് പ്രത്യേക പ്രവേശന സമയക്രമം അവസാനിപ്പിക്കുന്നത്. ഇനി മുതൽ രാവിലെ അഞ്ചര, ഒൻപത്, പന്ത്രണ്ട് മണി എന്നിങ്ങനെ മൂന്ന് സമയങ്ങളിൽ പതിവ് ബൈസൺ ട്രെയിൽ ട്രെക്കിംഗ് നടത്തും.എഴുപത്തയ്യായിരത്തോളം സഞ്ചാരികൾക്ക് കുറിഞ്ഞിപ്പൂക്കളുടെ മനോഹാരിത ആസ്വദിക്കാനായതോടെ ഇത്തവണത്തെ സീസൺ വിജയകരമായെന്ന്ദേവികുളം റേഞ്ച് ഓഫീസർ അരുൺകുമാർ പറഞ്ഞു 


പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ അടുത്ത പൂക്കാലത്തിനായി ഇനി കാത്തിരിപ്പ്. ചൊക്കർമുടിയിലെ മലനിരകൾ വീണ്ടും നീലവസന്തത്തിൽ മുങ്ങാൻ വർഷങ്ങൾ ഇനിയും കാത്തിരിക്കണം. കുറിഞ്ഞിപ്പൂക്കളുടെ ഈ സുന്ദരക്കാഴ്ച മനസ്സിൽ നിറച്ചാണ് സഞ്ചാരികൾ മടങ്ങുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories