Share this Article
News Malayalam 24x7
തൃശ്ശൂര്‍ നഗരത്തില്‍ ഹോട്ടലിന് തീ പിടിച്ചു
A hotel caught fire in Thrissur city

തൃശ്ശൂര്‍ നഗരത്തില്‍ ഹോട്ടലിന് തീ പിടിച്ചു .പടിഞ്ഞാറെ  കോട്ടയിലെ  'മെസ' ഹോട്ടലിൽ ആണ് തീ പിടിച്ചത്.  ഉച്ചതിരിഞ്ഞ്  4 മണിയോടെ ആയിരുന്നു സംഭവം കറന്‍റ് പോയതിനാല്‍ ജനറേറ്ററിലാണ് ഹോട്ടല്‍  പ്രവര്‍ത്തിച്ചിരുന്നത്. ഇതിനിടെ  ജനറേറ്ററില്‍ നിന്ന് തീ പടരുകയായിരുന്നു. ഹോട്ടലിലെ ജീവനക്കാരാണ് ആദ്യം തീ കണ്ടത്.ഉടന്‍ ഫയര്‍ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.


തുടര്‍ന്ന്   2 യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്ത് മുക്കാല്‍ മണിക്കൂറോളം പണിപെട്ടാണ് തീ  നിയന്ത്രണ വിധേയമാക്കിയത്. ഹോട്ടലിലെ മേശകളും കസേരകളും തീ പിടുത്തത്തില്‍ കത്തിനശിച്ചു. ഫയര്‍ഫോഴ്സിന്‍റെ നേതൃത്വത്തില്‍ മുകളിലെ നിലയിയിലേക്ക്  തീ പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചതിനാല്‍ വന്‍ തീ പിടുത്തം ഒഴിവായി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories