ദേശീയ പാത തലപ്പാറയില്‍ കാറും ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരുരങ്ങാടി താലൂക് ഹോസ്പിറ്റലിലും ചേളാരി DMS ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ബസ് യാത്രക്കാര്‍ ഇടുക്കി സ്വദേശികളും കാര്‍ യാത്രക്കാരന്‍ തമിഴ്‌നാട് സ്വദേശിയുമാണ്. ഇതില്‍ തമിഴ്‌നാട് സ്വദേശിയുടെ പരിക്ക് ഗുരുതരമായതിനാല്‍ ഇയാളെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്തു. ബസ് യാത്രക്കാരുടെ നില ഗുരുതരമല്ല.