Share this Article
News Malayalam 24x7
നടക്കുന്നതിനിടയിൽ സുഹൃത്ത് പടിക്കെട്ടിൽ നിന്ന് കാൽവഴുതി ആറ്റിൽ വീണു, രക്ഷിക്കാനുള്ള ശ്രമത്തിനിടെ ടെക്‌നോപാർക്ക് ജീവനക്കാരി മുങ്ങി മരിച്ചു
വെബ് ടീം
posted on 21-05-2026
1 min read
anupama

വാമനപുരം: സുഹൃത്തുമൊത്ത് നടക്കുന്നതിനിടയിൽ നദിയിൽ വീണ് ടെക്‌നോപാർക്ക് ജീവനക്കാരി മുങ്ങിമരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ അനുപമ (26)യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2 മണിയോടെയായിരുന്നു സംഭവം. പൊന്മുടിയിൽ സന്ദർശനത്തിന് പോയ അനുപമ വിതുര -ചന്തമുക്ക് താവയ്ക്കൽ ആറ്റിലാണ് മുങ്ങി മരിച്ചത്.

താവയ്ക്കൽ ആറ്റിലെ പടിക്കട്ടിൽ കൂടി സുഹൃത്തുമൊത്ത് നടക്കുന്നതിനിടയിൽ, കാൽവഴുതി സുഹൃത്ത് ആറ്റിൽ വീണു. സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അനുപമയും ആറ്റിൽ വീഴുകയായിരുന്നു.സുഹൃത്തിനെ കൂടെയുള്ളവർ രക്ഷപ്പെടുത്തി. വെള്ളത്തിൽ മുങ്ങിത്താഴ്ന്ന അനുപമയെ സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പുറത്തെടുത്തു.

ഉടനെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories