Share this Article
News Malayalam 24x7
വീട്ടിലെ ജനലിൽ തൂങ്ങിയ നിലയിൽ; എട്ടുവയസുകാരൻ മരിച്ച നിലയിൽ
വെബ് ടീം
13 hours 40 Minutes Ago
1 min read
SREYAS

തിരുവനന്തപുരം കഴക്കൂട്ടത്ത് എട്ടുവയസുകാരൻ മരിച്ച നിലയിൽ. ചെമ്പഴന്തി സ്വദേശികളായ പ്രമോദ്-സിനി ദമ്പതികളുടെ മകൻ ശ്രേയസാണ് മരിച്ചത്. വീട്ടിലെ ജനലിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ചെമ്പഴന്തി മണക്കൽ എൽപി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ശ്രേയസ്.

അതേ സമയം  ഇരട്ടകളായ ശ്രാവണും ശ്രേയസും വീട്ടിൽ ട്യൂഷൻ പഠിക്കുന്നതിനിടയിൽ ബഹളം വച്ചതിനു അമ്മ ശ്രേയസിനെ വഴക്കു പറഞ്ഞുവെന്നാണ് റിപ്പോർട്ട്. തുടർന്ന് ശ്രേയസ് മുറിയിൽ കയറി അകത്തു നിന്നും പൂട്ടി. മകൻ ഉറങ്ങുകയായിരിക്കും എന്നു കരുതി അമ്മ മിനി വിളിച്ചില്ല. ഏറെ കഴിഞ്ഞിട്ടും  കാണാത്തതിനാൽ വാതിൽ ചവിട്ടി പൊളിച്ചു നോക്കുമ്പോൾ കഴുത്തിൽ ബെഡ്ഷീറ്റ് ചുറ്റി ജനാല കമ്പിയിൽ തൂങ്ങിയ നിലയിൽ ആയിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories