പാലക്കാട്: അട്ടപ്പാടിയിൽ വീട് ഇടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു. കരുവാര ഊരിൽ നിർമാണത്തിലിരുന്ന വീടിന്റെ ഭിത്തിയാണ് ഇടിഞ്ഞതെന്നാണ് റിപ്പോർട്ട്. സഹോദരങ്ങളായ ആദി(7) അജ്നേഷ്(4) മരിച്ചത്.ബന്ധുവായ അഭിനയ എന്ന കുട്ടിയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
വീടിന്റെ സൺഷെയ്ഡിൽ കളിക്കുകയായിരുന്നു കുട്ടികൾ .നിർമാണം നിലച്ചിരിക്കുകയായിരുന്നു വീട്. പാതി പണി കഴിഞ്ഞ് ഇട്ടിരുന്ന വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടികൾ.