Share this Article
News Malayalam 24x7
16 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജ്യോത്സ്യന്‍ പിടിയില്‍
Astrologer Arrested for Attempted Assault on 16-Year-Old Girl

ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 16 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ 'മുരാരി തന്ത്രി' എന്നറിയപ്പെടുന്ന ജ്യോത്സ്യൻ പിടിയിൽ. കൊല്ലം പുത്തൂരിലാണ് സംഭവം നടന്നത്. ഇയാൾ ഒളിവിൽ പോയതിനെത്തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. പ്രതിയായ മുരാരി തന്ത്രിയെ പൊലീസ് പിടികൂടിയിരിക്കുകയാണ്. ഇയാൾ സമൂഹ മാധ്യമങ്ങളിൽ വീഡിയോകൾ പങ്കുവെച്ച് പ്രശസ്തനായ വ്യക്തിയാണ്. 16 കാരിയെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പുത്തൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് പ്രതി ഒളിവിൽ പോകുകയായിരുന്നു. ഇപ്പോൾ ഇയാളെ പിടികൂടിയതായി റിപ്പോർട്ടുകൾ വരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories