Share this Article
KERALAVISION TELEVISION AWARDS 2025
കേരളവിഷന്റെ എന്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയുടെ ഭാഗമായി എറണാകുളം ജനറൽആശുപത്രിയിൽ നവജാത ശിശുക്കൾക്ക് ബേബി കിറ്റുകൾ വിതരണം ചെയ്തു; വിതരണോദ്ഘാടനം ഗോകുലം ഗോപാലൻ നിർവഹിച്ചു
വെബ് ടീം
posted on 19-06-2025
24 min read
ente kanmanik first gift

കൊച്ചി: കേരളവിഷന്റെ എന്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയുടെ ഭാഗമായി  എറണാകുളം ജനറൽ ആശുപത്രിയിൽ നവജാത ശിശുക്കൾക്ക് ബേബി കിറ്റുകൾ വിതരണം ചെയ്തു.ഗോകുലം ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ വിതരണോദ്ഘാടനം നിർവഹിച്ചു.ബാങ്ക് ഓഫ് ബറോഡയുടെ സഹകരണത്തോടെയാണ് ബേബി കിറ്റുകൾ വിതരണം ചെയ്തത്.

കേരളത്തിലെ സർക്കാർ ആശുപത്രികളിലായി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സൗജന്യമായി ബേബി കിറ്റ് നൽകുന്ന പദ്ധതിയാണ് കേരളവിഷന്റെ എന്റെ കണ്മണിക്ക് ഫസ്റ്റ് ഗിഫ്റ്റ്. ഈ കാലയളവിൽ അമ്പതോളം സർക്കാർ ആശുപത്രികളിൽ ബേബി കിറ്റുകൾ വിതരണം ചെയ്യാൻ സാധിച്ചതായി കേരളവിഷൻ ന്യൂസ് എംഡി പ്രജീഷ് അച്ചാണ്ടി പറഞ്ഞു.


കൃത്യമായ ഗുണനിലവാരത്തോടെയുള്ള ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിലൂടെ ബേബി കിറ്റുകൾ വിതരണം ചെയ്യുന്ന കുടുംബങ്ങളുടെ ഭാഗമാകാൻ സാധിക്കുന്നുണ്ടെന്ന് ബാങ്ക് ഓഫ് ബറോഡ സോണൽ ഹെഡ് ജനറൽ മാനേജർ പ്രജിത് കുമാർ ഡി  പറഞ്ഞു.ബാങ്ക് ഓഫ് ബറോഡ  ഡെപ്യൂട്ടി റീജിയണൽ ഹെഡ് അനിൽ കുമാർ, ഹോസ്പിറ്റൽ സൂപ്രണ്ട് സഹീർഷാ, കേരളവിഷൻ ന്യൂസ് ഡയറക്ടർ  ഷുക്കൂർ കോളിക്കര, ഉസ്മാൻ കെവിഎച്ച് ഗ്രൂപ്പ് തുടങ്ങിയവരും പങ്കെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories