Share this Article
ഞായറാഴ്ച ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു മടങ്ങി; 22കാരി മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
വെബ് ടീം
posted on 15-07-2025
1 min read
NEHA

തൃശൂർ: 22കാരിയെ  വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ആലപ്പാട് സ്വദേശിയായ നേഹയാണ്(22) മരിച്ചത്. ഭർത്താവിനൊപ്പം നേഹ സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി.ആറ് മാസം മുമ്പായിരുന്നു നേഹയുടെയും പെരിഞ്ഞനം സ്വദേശിയായ രഞ്ജിത്തിന്റെയും വിവാഹം നടന്നത്. കഴിഞ്ഞ ഞായറാഴ്ച രഞ്ജിത്ത് നേഹയെ യുവതിയുടെ വീട്ടിൽ കൊണ്ടുവിട്ടിരുന്നു. പിന്നാലെ രഞ്ജിത്ത് തിരിച്ചുപോയി. ഇന്ന് ഏറെ നേരമായിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ചുനോക്കിയപ്പോഴാണ് നേഹയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മൂന്നാം വർഷ എൽഎൽബി വിദ്യാർഥിനിയാണ്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories