Share this Article
News Malayalam 24x7
സി.ഐ.സിക്കെതിരെ സമസ്തയിലെ ഒരു വിഭാഗം വീണ്ടും രംഗത്ത്
A section of Samasta is again in front against CIC

ഇസ്‌ലാമിക് കോളേജുകളുടെ കൂട്ടായ്മയായ സിഐസിയുടെ ജനറൽ സെക്രട്ടറിയായി  ഹക്കീം ഫൈസി ആദൃശ്ശേരിയെ വിണ്ടും  നിയമിച്ചതിനെതിരെ മുസ്‌ലിം മതപണ്ഡിത സംഘടനയായ സമസ്തയിലെ ഒരു വിഭാഗം  രംഗത്ത്.

സമസ്തയുടെ തലയിൽ കയറാൻ ആരെയും അനുവദിക്കില്ലെന്നും അങ്ങനെ ശ്രമിച്ച ആളാണ് സിഐസിയുടെ ജനറൽ സെക്രട്ടറി എന്നും സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി പറഞ്ഞു.

സി.ഐ.സി വിഷയത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അടക്കം സ്വീകരിക്കുന്ന മൃദു സമീപനത്തെ ഉൾപ്പെടെ വിമർശിച്ച് സമസ്തയുടെ വിദ്യാർഥി വിഭാഗമായ എസ്കെഎസ്എസ്എഫ് കോഴിക്കോട് ആദർശ സമ്മേളനവും സംഘടിപ്പിച്ചു. ഇതോടെ സമസ്ത -സിഐസി തർക്കം വീണ്ടും സജീവമാവുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories