Share this Article
News Malayalam 24x7
പൊലീസുകാര്‍ക്ക് നേരെ ആക്രമണം;ആക്രമിച്ചത്‌ ചികിത്സയില്‍ കഴിയുന്ന പ്രതിയെ കാണാന്‍എത്തിയ സുഹൃത്തുക്കള്‍
Attack on policemen; The attack was by friends who came to see the accused who was undergoing treatment

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള തടവുകാരന്റെ സുഹൃത്തുക്കള്‍ പൊലീസുകാരെ ആക്രമിച്ചു. ചികിത്സയില്‍ കഴിയുന്ന പ്രതിയെ കാണാന്‍ എത്തിയ സുഹൃത്തുക്കളാണ് പൊലീസിനെ ആക്രമിച്ചത്.

സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെ സിപിഒ നിതീഷിന് പരിക്കേറ്റു. മൂന്നുപേര്‍ ചേര്‍ന്നാണ് ആക്രമിച്ചത്. ചികിത്സയില്‍ കഴിയുന്ന പ്രതിക്ക് ലഹരിവസ്തുക്കള്‍ കൈമാറാന്‍ ശ്രമിച്ചത് തടഞ്ഞതിനാണ് ആക്രമണം. സമീപത്തുള്ള മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ നിന്നും കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. മഹ്‌റൂഫ്, സജി എന്നിവരാണ് കസ്റ്റഡിയിലായത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories