Share this Article
KERALAVISION TELEVISION AWARDS 2025
'തണൽ തുടങ്ങി'; നല്ല നാളേക്കായി 1000 വൃക്ഷങ്ങൾ; ഹരിത ക്യാമ്പയിനുമായി വിപിഎസ് ലേക്‌ഷോർ ആശുപത്രി
വെബ് ടീം
posted on 05-06-2025
1 min read
vps lakeshore

കൊച്ചി: ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് ആരോഗ്യകരമായ പരിസ്ഥിതി വളർത്തുക എന്ന ലക്ഷ്യത്തോടെ വിപിഎസ് ലേക്‌ഷോർ ആശുപത്രി ഹരിത ക്യാമ്പയിൻ 'തണൽ' ആരംഭിച്ചു. ഒരു വർഷത്തിനുള്ളിൽ 1,000 മരങ്ങൾ നടുക എന്നതാണ് 'തണൽ' പദ്ധതി ലക്ഷ്യമിടുന്നത്.  ലോക പരിസ്ഥിതി ദിനത്തിൽ വിപിഎസ് ലേക്‌ഷോർ ആശുപത്രി മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ളയും സീനിയർ ഡയറക്ടർ കെ വി ജോണിയും ചേർന്ന് മരം നട്ട് ക്യാമ്പയിൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

വീടുകളിൽ തൈകൾ നടാൻ  സ്ഥലസൗകര്യമുള്ള 1000 ആശുപത്രി ജീവനക്കാർക്കും, സന്ദർശകർക്കുമാണ് ഹോസ്പിറ്റൽ തൈകൾ കൈമാറിയത്. തൈകൾ ജിയോടാഗ് ചെയ്യുകയും നന്നായി പരിപാലിക്കുകയും ചെയ്യുന്ന സ്റ്റാഫിന് അടുത്ത വർഷം സമ്മാനം നൽകുമെന്നും ആശുപത്രി അറിയിച്ചു.

"പരിസ്ഥിതി സംരക്ഷണം ആരോഗ്യ സംരക്ഷണത്തിന്റെ കൂടെ ഭാഗമാണ്. മരം നടുന്നതിനൊപ്പം, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ഒഴിവാക്കാൻ കൂടി നമ്മൾ ശ്രമിക്കണം. 1000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിലൂടെ ഹോസ്പിറ്റൽ ഇന്ന് ഒരു വലിയ ഒരു ഹരിത ക്യാമ്പയിനാണ് തുടക്കം കുറിക്കുന്നത്," എസ്. കെ അബ്ദുള്ള പറഞ്ഞു.തൈകൾ നടുന്നതിന് പുറമേ, ഇ-മാലിന്യ സംസ്കരണ കമ്പനിയായ എർത്ത് സെൻസ് റീസൈക്കിൾ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പ്രത്യേക ഇ-മാലിന്യ ശേഖരണ-സംസ്‌കരണ പരിപാടിയും ആശുപത്രി ആരംഭിച്ചു. ഉപയോഗിക്കാത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഡിജിറ്റൽ മാലിന്യങ്ങളുടെയും സുരക്ഷിതമായ നിർമാർജനം ഈ സഹകരണത്തിലൂടെ ഉറപ്പാക്കും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories