Share this Article
KERALAVISION TELEVISION AWARDS 2025
യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം;2 പേരെ അറസ്റ്റ് ചെയ്തു
The incident where a young man was beaten to death with an iron pipe; 2 people were arrested

തൃശ്ശൂർ കുന്നംകുളം അഞ്ഞൂർകുന്നത്ത് യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട്  മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. അഞ്ഞൂർകുന്ന് സ്വദേശി  28 വയസ്സുള്ള രാഹുൽ, ചിത്തഞ്ഞൂർ സ്വദേശി 35 വയസ്സുള്ള സുനീഷ് എന്നിവരാണ് പിടിയിലായത്..

കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് പ്രതികളെ  അറസ്റ്റ് ചെയ്തത്. അഞ്ഞൂർകുന്ന് സ്വദേശി  29 വയസ്സുള്ള ഹാരിസിനെയാണ് പ്രതികൾ ആക്രമിച്ചത്. സംഭവത്തിൽ ഒന്നാം പ്രതിയെ  പോലീസ് നേരത്തെ പിടികൂടിയിരുന്നു.

ഇനി ഈ കേസിൽ  ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ 25 ആം തീയതി രാത്രി 9 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.അഞ്ഞൂർകുന്ന് മൃഗാശുപത്രിക്ക് മുൻവശത്തെ റോഡിൽ വച്ച് തിരഞ്ഞെടുപ്പിന്റെ ഭാഗമായി പതിച്ച പോസ്റ്ററുകൾ കേടുവരുത്തി എന്നാരോപിച്ചാണ്  പ്രതികൾ യുവാവിനെ ആക്രമിച്ചത്.

മർദ്ദനത്തിൽ പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിൽ കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories