Share this Article
News Malayalam 24x7
തൊഴില്‍ പദ്ധതിയായ വിജ്ഞാന പത്തനംതിട്ടയുമായി മുന്നോട്ട് പോകുമെന്ന് തോമസ് ഐസക്
Thomas Isaac said that he will go ahead with the employment scheme Vijnana Pathanamthitta

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും തൊഴില്‍ പദ്ധതിയായ വിജ്ഞാന പത്തനംതിട്ടയുമായി മുന്നോട്ട് പോകുമെന്ന് തോമസ് ഐസക്. ഓഗസ്റ്റ് 11 ന് റാന്നി സെന്റ് തോമസ് കോളേജില്‍ മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും. സ്വകാര്യ കമ്പനികളുമായി ചേര്‍ന്നാണ് സര്‍ക്കാരിന് കീഴിലെ നോളജ് ഇക്കണോമി മിഷന്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്നത്.

അടൂര്‍, റാന്നി, തിരുവല്ല, കോന്നി, ആറന്‍മുള എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജോബ് സ്റ്റേഷനുകള്‍ മുഖേനയാണ് തൊഴില്‍ അന്വേഷകര്‍ക്കു വേണ്ട സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ഒരുവര്‍ഷത്തിനുള്ളില്‍ അയ്യായിരം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories