Share this Article
News Malayalam 24x7
ശൈലജ ടീച്ചര്‍ക്കും മഞ്ജു വാര്യര്‍ക്കുമെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി RMP നേതാവ് കെ എസ് ഹരിഹരന്‍
RMP leader KS Hariharan makes anti-women remarks against Shailaja teacher and Manju Warrier

വടകരയിൽ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അശ്ലീല വീഡിയോ വിവാദത്തിൽ സ്ത്രീ വിരുദ്ധ പരാമർശവുമായി ആർ.എം.പി നേതാവ് കെ.എസ്. ഹരിഹരൻ.  കെ.കെ.ശൈലജയുടെയും മഞ്ജുവാര്യരുടെയും പേര് സൂചിപ്പിച്ചാണ് ആർ.എം.പി നേതാവ് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്.

പിന്നാലെ തൻ്റെ ഫേസ്ബുക്ക് പേജിലൂടെ കെ.എസ്.ഹരിഹരൻ പരാമർശത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.  ഇന്നലെ യു.ഡി.എഫും ആർ.എം.പിയും സി.പി.എം വർഗീയതക്കെതിരെ എന്ന പേരിൽ വടകരയിൽ സംഘടിപ്പിച്ച ക്യാമ്പയിനിൽ സംസാരിക്കുന്നതിനിടെയായിരുന്നു കെ.എസ്.ഹരിഹരന്റെ പരാമർശം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, ഷാഫി പറമ്പിലുമടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിലായിരുന്നു സംഭവം. 

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories