Share this Article
News Malayalam 24x7
ഗുരുവായൂരില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി
വെബ് ടീം
posted on 18-09-2023
1 min read
ELEPHANT GURUVAYUR TEMPLE

തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തല്‍ ചടങ്ങ് നടന്നു. ഇന്നു രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ഹൈദ്രാബാദ് സ്വദേശി വൈശാലി വൈശാലി അഗർവാളാണ്  ആനയെ നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. 

ദേവസ്വം കൊമ്പന്‍ ബല്‍റാമിനെയാണ് നടയിരുത്തിയത്. മേല്‍ശാന്തി തോട്ടം ശിവകരന്‍ നമ്പൂതിരി ചടങ്ങ് നിര്‍വ്വഹിച്ചു. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി.മനോജ് കുമാര്‍, ജീവധനം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ കെ.എസ്.മായാദേവി, അസി.മാനേജര്‍ കെ.കെ സുഭാഷ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. 

വഴിപാടു നേര്‍ന്ന വൈശാലി അഗര്‍വാളിന്റെ കുടുംബാംഗങ്ങളും ഭക്തജനങ്ങളും ചടങ്ങില്‍ പങ്കെടുക്കാനെത്തിച്ചേര്‍ന്നിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories