Share this Article
News Malayalam 24x7
മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്ക് ഉപരാഷ്‌ട്രപതിക്ക് അനുമതി നിഷേധിച്ച് എൻഎസ്എസ്
വെബ് ടീം
posted on 27-02-2026
1 min read
mannam samadhi

കോട്ടയം: മന്നം സമാധിയിലെ പുഷ്പാർച്ചനയ്ക്ക് ഉപരാഷ്‌ട്രപതി സി. പി. രാധാകൃഷ്ണന് അനുമതി നിഷേധിച്ച് എൻഎസ്എസ്. ഇന്ന് രാവിലെ ആണ് പുഷ്പാർച്ചനയ്ക്ക് അനുമതി ചോദിച്ചത്. നാളെ നടക്കാനിരിക്കുന്ന ചങ്ങനാശേരി എസ്ബി കോളേജിലെ ശതബ്‌ദി ആഘോഷങ്ങൾക്കാണ് ഉപരാഷ്‌ട്രപതി കേരളത്തിൽ എത്തുന്നത്. അനുമതി നൽകാത്തതിനെ തുടർന്ന് ഉപരാഷ്ട്രപതിയുടെ പര്യടനത്തിൻ്റെ ഷെഡ്യൂൾ പുതുക്കി ഇറക്കും.

വൈകിട്ട് 3.30നാണ് കോളജിലെ കാവുകാട്ട് ഹാളിലാണ് പരിപാടി.ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം നെടുമ്പാശേരിയില്‍ ഇറങ്ങുന്ന ഉപരാഷ്ട്രപതി ഹെലികോപ്റ്ററില്‍ ചങ്ങനാശേരിയിലെത്തും. പെരുന്ന എന്‍എസ്എസ് കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങുക. ഇതിന് ശേഷം മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്താനാണ് തീരുമാനിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories